ബോളിവുഡിലെ ബാദുഷ ഷാരൂഖ് ഖാന്‍ ഒരു പേര് അന്വേഷിക്കുകയാണ്. ആ പേരുള്ളവരെ കാണാന്‍ കിംഗ് ഖാന്‍ നേരിട്ടെത്തും. നിങ്ങളുടെ പേര് സേജല്‍ എന്നാണോ. എങ്കില്‍ നിങ്ങള്‍ ഭാഗ്യവതിയാണ് ,കാരണം കിംഗ് ഖാന്‍ ഷാരൂഖ് നിങ്ങളെ കാണാന്‍ നേരിട്ടെത്തുകയാണ്.
സേജല്‍ എന്ന് പേരുള്ള പെണ്‍കുട്ടികള്‍ 08030647222 എന്ന നമ്പരിലിലേക്ക് ഒരു മിസ്‌കോള്‍ നല്‍കിയാല്‍ മതി. ഏറ്റവും കൂടുതല്‍ സേജല്‍മാരുള്ള സിറ്റിയില്‍ ഷാറുഖ് വരും, നിങ്ങളെ കാണും തന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ പ്രമോഷന്‍ തന്ത്രവുമായാണ് ഷാറുഖിന്റെ വരവ്.
കഴിഞ്ഞ ദിവസം ജബ് ഹാരി മെറ്റ് സേജലിനെ കുറിച്ച് ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് സേജലിനെ കാണാന്‍ താന്‍ എത്തുന്നുണ്ടെന്ന കാര്യം ഷാറുഖ് ഖാന്‍ വെളിപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here