യോഗിയുടെ യു പിയില്‍ ബീഫിന്റെ പേരില്‍ കല്യാണം മുടങ്ങി

വരന്റെ വീട്ടുകാര്‍ക്ക് ബീഫ് നല്‍കാനാകില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കല്യാണം മുടങ്ങി. പശു സംരക്ഷകനായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് സംഭവം. റാംപൂരിലെ ദരിയാഗഢിലുള്ള ഒരു കര്‍ഷക കുടുംബത്തിലെ യുവതിയുടെ കല്യാണമാണ് മുടങ്ങിയത്.

വിവാഹവിരുന്നിനെത്തിയവര്‍ക്ക് ബീഫ് വിളമ്പണമെന്നായിരുന്നു വരന്റെ കൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബീഫ് നിരോധനകാലത്ത് അക്കാര്യം നടപ്പില്ലെന്ന് വധുവിന്റെ കൂട്ടര്‍ അറിയിച്ചു.ഏതു വിധേനെയും ബീഫ് കിട്ടിയേ മതിയാകൂവെന്ന് വരന്റെ കൂട്ടര്‍ ശഠിച്ചു .വരന്റെ കൂട്ടരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

വഴക്ക് മൂര്‍ച്ഛിക്കുന്നതിനിടെ സ്ത്രീധനമായി കാര്‍ വേണമെന്ന ആവശ്യം കൂടി വരന്റെ വീട്ടുകാര്‍ മുന്നോട്ട് വച്ചു.പുതിയ ഉപാധി കൂടി വച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News