ദിവസേന ഇന്ധന വില മാറുന്നു; ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തില്‍; വിലയറിയാന്‍ മൊബൈല്‍ ആപ്പുമായി എണ്ണക്കമ്പനികള്‍

കൊച്ചി: ഇന്ധന വില ദിവസേന മാറുന്ന നില വന്നതോടെ ഓരോ ദിവസത്തെ വില എങ്ങനെ അറിയാനാകും എന്ന ആശങ്കയിലാണ് ജനം. ആശങ്ക വേണ്ട, ഇന്ധന കമ്പനികള്‍ ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാറിവരുന്ന ഇന്ധനവില അറിയാന്‍ വിവിധ എണ്ണക്കമ്പനികള്‍ മൊബൈല്‍ ആപ്പുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ആപ്പ് ‘മൈ എച്ച്പിസിഎല്‍’ എന്നതാണ്. ഐ.ഒ.സി യുടെ ഫ്യുവല്‍ ഐഒസിയും ബിപിസിഎല്ലിന്റെ സ്മാര്‍ട്ട് ഡ്രൈവും വഴി ഇനി ഇന്ധന വില ഉപഭോക്താക്കള്‍ക്ക് ദിവസേന കൈമാറും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

പ്രാദേശിക ഡീലര്‍ കോഡ് കൂടി അറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പം. ഐഒസിയുടെ ഇന്ധന വില അറിയാന്‍ RSP DEALER CODE 9224992249 ലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും. വില ഉടന്‍ നിങ്ങളുടെ ഫോണില്‍ എത്തും. ബിപിസിഎല്‍ പമ്പുകളില്‍ RSP DEALER CODE എന്ന് 9223112222 എന്ന നമ്പറിലേക്ക് അയക്കേണ്ടത്. HPPRICE DEALER CODE 9222201122 ലേക്ക് എസ്എംഎസ് അയച്ചാല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ഇന്ധന വില അറിയാം.

കൂടാതെ എണ്ണക്കമ്പനികളുടെ വെബ് സൈറ്റിലൂടെയും പ്രതിദിന ഇന്ധന വിലയറിയാന്‍ സംവിധാനമുണ്ട്. വെബ്്‌സൈറ്റുകളില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി റീട്ടെയില്‍ ഔട്ട് ലെറ്റുകളിലെ വില രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ദിവസേന വില മാറുന്നത് നിലവില്‍ വന്നതോടെ പെട്രോള്‍ പമ്പുകളില്‍ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാകുമോ എന്നത് സംശയമാണ്. ഓട്ടോമേഷന്‍ സംവിധാനം പൂര്‍ണ്ണമായി നിലവില്‍ വന്നാല്‍ മാത്രമേ പ്രശനത്തിന് ശാശ്വത പരിഹാരമാകൂ എന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News