ഇന്തൊനീഷ്യന്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്. ഇന്തൊനീഷ്യന്‍ ഓപ്പണില്‍ വെന്നിക്കൊടി പാറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രവും ശ്രീകാന്തിന് സ്വന്തമായി. ജപ്പാന്റെ കസുമസ സകായിയെയാണ് ശ്രീകാന്ത് കീഴടക്കിയത്.

ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീട നേട്ടമാണിത്. ചൈന ഓപ്പണ്‍ 2014 ലും ഇന്ത്യന്‍ ഓപ്പണ്‍ 2016 ലും ശ്രീകാന്ത് സ്വന്തമാക്കിയിട്ടുണ്ട്.

കലാശക്കളിയില്‍ ജപ്പാന്‍ താരത്തെ നിലം തൊടാനനുവദിക്കാതെയാണ് ശ്രീകാന്ത് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് 21-17 ന് പിടിച്ചെടുത്ത ശ്രീകാന്ത് രണ്ടാം സെറ്റില്‍ 21-19 എന്ന സ്‌കോറിനാണ് ജയിച്ചത്.