‘ബീഫ് രാഷ്ട്രീയത്തോട്’ ഞങ്ങളുണ്ട് സഖാവെ

സ്‌കൂള്‍ കാലം മുതല്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ ഉള്‍പ്പെടെ പ്രതികരണത്തിന്റെ ശബ്ദം വേറിട്ടതായുണര്‍ത്താന്‍ കഴിഞ്ഞ കൂട്ടുകാര്‍…..

ബീഫ് രാഷ്ട്രീയം ഏറ്റവുമൊടുവില്‍ കേരളം ചര്‍ച്ചചെയ്തത് ഫാസിസവും അതിനെതിരായ ശക്തമായ പ്രതിരോധവും എന്ന നിലയ്ക്കാണ്
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തിന്റെ അങ്ങേയറ്റം പാറശാല വരെ ഒരുപാട് തലങ്ങളിലാണ് ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടത്.
ചിലര്‍ക്കത് സ്വന്തം ജീവിതത്തെ ബാധിക്കുന്നതായിരുന്നെങ്കില്‍ മറ്റു ചിലരെ ‘ബീഫ്’ ഭയമായിക്കൂടി ബാധിച്ചിട്ടുണ്ട്.

അവിടെയാണ് നേരത്തേ പറഞ്ഞ കൂട്ടുകാര്‍ അവരുടെ ഭാഷയില്‍ അവരുടെ ആശയത്തില്‍ അവരുടെ മാത്രം സാങ്കേതികത്തികവില്‍ തികച്ചും പ്രാദേശികമായ ഒരു പ്രതികരണം തീര്‍ത്തത്. സ്വാഭാവികമായും ആ പ്രതികരണത്തെയും വിലയിരുത്തേണ്ടത് ജനങ്ങള്‍ തന്നെ

‘ബീഫ് രാഷ്ട്രീയത്തോട്’ ഞങ്ങളുണ്ട് സഖാവെ എന്നു പേരിട്ട ആ ചെറുപ്പക്കാരുടെ ഹ്രസ്വ ചിത്രത്തിലേക്ക്… കേവലമായ രാഷ്ട്രീയത്തിനപ്പുറത്തേക്കും ഈ വിഷയം നിലവില്‍ മാറിയിട്ടുണ്ട്. ചെറുതെങ്കിലും ഈ പ്രതികരണത്തെ നമുക്കും വിലയിരുത്താം

https://www.youtube.com/watch?v=FiGHMsYzzG4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News