പാകിസ്താനിലെ ആകാശത്ത് മലയാളി യുവതിക്ക് സുഖപ്രസവം

ദമാമില്‍നിന്നും കൊച്ചിയിലേക്കുള്ള ജറ്റ് എയര്‍വെയ്‌സ് വിമാനയാത്രക്കിടെയാണ് മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനം മുംബൈയിലിറക്കിയശേഷം, യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ജറ്റ് എയര്‍വെയ്‌സ് 569 വിമാനത്തില്‍വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എക്കണോമിക് ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനകമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്ന് യുവതിക്ക് പരിചരണംനല്‍കി. പിന്നീട് യുവതി പ്രസവിച്ചു.

പാകിസ്ഥാനിലെ കറാച്ചിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രസവംനടന്നതെന്ന് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞു. ഏതാണ്ട് ഒന്നരമണിക്കൂറിന്‌ശേഷം വിമാനം മുംബൈയിലിറക്കി. വിമാനത്താവളത്തിലെതന്നെ ആംബുലന്‍സിലാണ് യുവതിയേയും കുഞ്ഞിനേയും മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ ടിക്കറ്റിലെ വിവരങ്ങള്‍വച്ച് ബന്ധുക്കളെ ബന്ധപ്പെടുമെന്ന് വിമാനകമ്പനി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News