
അതേ,ഷാഡോആര്‍ട്ട്. ഷാഡോആര്‍ട്ട് എന്ന കലാരൂപം ഇങ്ങനെയാണ്. വ്യത്യസ്ത അകലങ്ങളില്‍ പാഴ്‌വസ്തുക്കള്‍ ഇളക്കിമാറ്റാന്‍ പറ്റുന്ന ഒരു പ്രതലത്തില്‍ അടുക്കിവെച്ചാണ് നിഴല്‍ ചിത്രം വരയ്ക്കുന്നത്. കൃത്യമായ അനുപാതത്തിലുള്ള വെളിച്ചം അത്യാവശ്യമാണിതിന്.
പൊട്ടിയ വളമുറി, കണ്ണാടി ചില്ല്, ബ്രഷ് തുടങ്ങിയ വലുതും ചെറുതുമായ ഏതുതരം പാഴ്‌വസ്തുവും നിഴല്‍ ചിത്ര രചനയ്ക്ക് ഉപയോഗിക്കാം. വിദേശരാജ്യങ്ങളില്‍ ഷാഡോഗ്രഫി എന്ന പാഠ്യവിഷയം തന്നെയുണ്ട്. പലരും ഗൗരവതരമായൊരു പാഠ്യവിഷയമായും ജീവനോപാധിയായും ഷാഡോഗ്രഫിയെ പരിഗണിക്കുന്നുണ്ട്. നിഴലിന്റെ സാധ്യത ഉപയോഗിച്ചുള്ള കലാരൂപങ്ങള്‍ പരാമ്പര്യമായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
തോല്‍പ്പാവക്കൂത്ത് അതിലൊന്നാണ്. തിരശ്ശീലയ്ക്കു പിന്നില്‍ തേങ്ങാമുറികളില്‍ നല്ലെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് അതില്‍നിന്നുള്ള വെളിച്ചത്തിലാണ് തോല്‍പ്പാവക്കൂത്ത്. കേരളത്തിലും ഷാഡോ ആര്‍ട്ട് ചെയ്യുന്ന കലാകാരന്‍മാര്‍ നിരവധിയാണ്. എന്നാല്‍ ഒരു കലാരൂപമെന്ന നിലയില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ല. ചുവരും നിഴലും വെളിച്ചവും കുറച്ചുപാഴ്‌വസ്തുക്കളുമുണ്ടെങ്കില്‍ ചിത്രം വരയ്ക്കാം. പക്ഷേ അല്‍പ്പസ്വല്‍പ്പം ഭാവന വേണമെന്ന് മാത്രം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here