
കിംഗ്ഫിഷറിനെ പുന:രുദ്ധരിക്കാന്‍ എന്ന പേരില്‍ 14 ബാങ്കുകളില്‍ നിന്ന് (ഇവയിലെ 13 ഉും പൊതുമേഖലാ ബാങ്കുകള്‍) വായ്പയായി കൈക്കലാക്കിയത് 4300 കോടി രൂപയായിരുന്നു. വായ്പക്കായി ഈടുനല്‍കിയിരുന്നത് വെറും 1565 കോടിരൂപ വിപണിവിലയുളള വസ്തുക്കളായിരുന്നു.
1565 കോടിരൂപ മാത്രം വിലയുളള ഈടുവെച്ച് മല്ല്യക്ക് എങ്ങനെ 4,300 കോടി രൂപയുടെ വായ്പ ലഭിച്ചു? ഈ ചോദ്യത്തിനുളള സത്യസന്ധമായ ഉത്തരം ലഭിച്ചാല്‍ കോര്‍പ്പറേറ്റ് ഭീമനുവേണ്ടി ഇന്ത്യന്‍ ബാങ്കുകളിലെ ഉന്നതര്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി കൈകോര്‍ത്ത് നടത്തിയ വന്‍ അഴിമതികള്‍ പുറത്ത് വരും. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങളോടെ ബ്രിട്ടനിലെത്തിയ മല്ല്യ ഇപ്പോള്‍ സുഖവാസത്തിലാണ്.
നഷ്ടപ്പെട്ട തുകതിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ബാങ്കിംഗ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്കിയതിന്റെ ആഘാതമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്. നഷ്ടം നികത്താനായി ബാങ്കുകള്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്പിക്കുന്നു. എസ്ബിഐ മിനിമം ബാലന്‍സ് 3500 രൂപയാക്കിയതും, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി പ്രത്യേക ചാര്‍ജ് ഈടാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here