താരസുന്ദരിക്ക് പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണം; പ്രണവ് നായകനായെത്തുമ്പോള്‍ മോഹം നടക്കുമോ

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നായകനായി അരങ്ങേറാനൊരുങ്ങുന്നതിന് മുമ്പു തന്നെ ഇത്രത്തോളം ചര്‍ച്ചയായിട്ടുള്ള മറ്റാരും മലയാള ചലച്ചിത്രലോകത്തു തന്നെയില്ല. ജയസൂര്യയടക്കമുള്ളവര്‍ പ്രണവിനെ ഇപ്പോഴെ സൂപ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്.

അതിനിടയിലാണ് പ്രണവിനോടുള്ള യുവ നടിയുടെ പ്രണയാഭ്യര്‍ത്ഥന വീണ്ടും ചര്‍ച്ചയാകുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തി മിന്നിതിളങ്ങിയ നടിയാണ് ശാലിന്‍ സോയ. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശാലിന്‍ വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശാലിന്‍ പണ്ട് ഒരു അഭിമുഖത്തിലൂടെയാണ് വ്യക്തമാക്കിയത്. ഈ ആഗ്രഹമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധന ശാലിന്‍ തുറന്ന് പറഞ്ഞിരുന്നു. രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രണയം തളിരിടുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ശാലിന്റെ ഈ ആഗ്രഹങ്ങള്‍ മോഹന്‍ലാലും പ്രണവും അറിഞ്ഞിട്ടുണ്ടോയെന്ന സംശയവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രണവ് നായകനായെത്തുമ്പോള്‍ ശാലിന്റെ ആഗ്രഹം എന്താകുമെന്നറിയണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെയ്ക്കുന്ന വികാരം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News