
ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന് പരാതി. എഞ്ചിനിയറിംങ്, പാരമെഡിക്കല്‍ കോഴ്‌സുകളുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്ധ്യാര്‍ത്ഥികളില്‍ നിന്നാണ് എഞ്ചിനിയറിംങ് പ്രവേശന ലിസ്റ്റ് 206-17 ന് പ്രസിദ്ധികരിക്കാനിരിക്കെ ഡിഗ്രിക്ക് പ്രവേശന ഫീസ് ഈടാക്കുന്നത്.
ഇതാദ്യമായാണ് കേരള സര്‍വ്വകലാശാല ഡിഗ്രി പ്രവേശനത്തിന് കീഴ്വഴക്കങ്ങള്‍ ലംഘിച്ച് മുന്‍കൂറായി പ്രവേശന ഫീസ് 1525 രൂപ ഈടാക്കുന്നത്. എഞ്ചിനിയറിംങ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റില്‍പ്പെട്ടവര്‍ 19-6-17ന് മൂന്നരയ്ക്ക് മുമ്പ് തുക ഒടുക്കിയില്ലെങ്കില്‍ ഡിഗ്രി സീറ്റിന് ആര്‍ഹരായിരിക്കില്ലെന്നാണ് കേരള സര്‍വ്വകലാശാലയുടെ വാര്‍ത്താകുറിപ്പിലെ മുന്നറിയിപ്പ്.
എഞ്ചിനിയറിംങ് സീറ്റ് കിട്ടുമൊ എന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക മുതലെടുക്കാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എഞ്ചിനിയറിംങിന് സീറ്റ് ലഭിക്കുന്നവര്‍ക്ക് ഡിഗ്രി സീറ്റിനെന്ന പേരില്‍ ഈടാക്കുന്ന 1525 രൂപ മടക്കി കൊടുക്കുമൊ എന്നും സര്‍വ്വകലാശാല വ്യക്തമാകികുന്നില്ല. ഡിഗ്രിക്ക് ചേരാത്തവരില്‍ നിന്നും കേരള സര്‍വ്വകലാശാലയ്ക്ക് വന്‍ തുകയാണ് ലഭിക്കുക. പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് 19ന് മൂന്നരയ്ക്ക് മുമ്പായി 1525 രൂപ ബാങ്ക് വഴി അടയ്‌ക്കേണ്ടി വരിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here