മോഹന്‍ലാലും മഞ്ജുവും വിളിക്കുന്നു; ഒപ്പം അഭിനയിക്കാം; ആരാധകര്‍ ആവേശത്തില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ആരാധകര്‍ക്ക് അതിലേറെ ആവേശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒടിയനില്‍ മോഹന്‍ലാലിനും മഞ്ജുവിനുമൊപ്പം ഭാഗ്യശാലികള്‍ക്കും അഭിനയിക്കാന്‍ അവസരം ലഭിക്കും.

മഞ്ജുവാര്യര്‍ തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 10 നും 14 നും ഇടയ്ക്ക് പ്രായമുളള ആണ്‍കുട്ടികള്‍ക്കും 5 നും 7 നും ഇടയ്ക്ക് പ്രായമുളള പെണ്‍കുട്ടികള്‍ക്കുമാണ് വെള്ളിത്തിരയിലെത്താന്‍ പ്രധാനമായും അവസരമുള്ളത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നീ മൂന്നുപേരുടെ ബാല്യവും യൗവനവും അഭിനയിക്കാനാണ് കുഞ്ഞ് താരങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

വെറുതെ ഫോട്ടോയെടുത്ത് അഴക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് നല്ല മെയ് വഴക്കവും കായിക ക്ഷമതയും ഉണ്ടാകണം. കളരി, ജിംനാസ്റ്റിക്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയവയില്‍ മികവുളളവരായിരിക്കണം. ആക്ഷന്‍ ഡയറക്ടറുടെ കീഴില്‍ കൂടുതല്‍ പരിശീലനം നേടി പൂര്‍ണമായും ഒടിയനായി മാറുവാന്‍ തയാറാവുന്നവരുമായിരിക്കണം.
16-18 വയസ്സുളള പെണ്‍കുട്ടികള്‍ക്കും 21-24 വയസ്സുളള യുവാക്കള്‍ക്കും പ്രാധാന്യമുളള മറ്റു യുവ കഥാപാത്രങ്ങള്‍ ആകുവാനുളള അവസരവും ലഭിക്കും. വിശദമായ ബയോഡേറ്റയും ഫൊട്ടോയും സഹിതം casting@odiyanmovie.com ഇമെയില്‍ ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകന്‍ എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ. എന്തായാലും യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel