പത്മപ്രിയയുടെ പെരുമാറ്റം കണ്ടോ; ആരാധികയ്ക്ക് നേരെ താരത്തിന്റെ ആക്രോശം; വീഡിയോ വൈറല്‍

ആരാധകരോട് മോശമായി പെരുമാറി പലരും വിവാദത്തിലായിട്ടുണ്ട്. പ്രമുഖ നടി പത്മപ്രിയയാണ് പുതിയ വിവാദം ക്ഷണിച്ചുവരുത്തിയത്. ആരാധികയോട് മോശമായി പെരുമാറുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ചും ആക്രോശിക്കുകയുമാണ് പത്മപ്രിയ ചെയ്തത്. ഒരു വിധത്തിലുമുള്ള പ്രകോപനവും കൂടാതെയാണ് ചിത്രം എടുക്കാന്‍ തുനിഞ്ഞ പെണ്‍കുട്ടിയോട് നടി മോശമായി പെരുമാറിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അല്‍പ്പസമയത്തിന് മുമ്പാണ് യുട്യൂബില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നടിയുടെ പെരുമാറ്റം എവിടെവെച്ചായിരുന്നെന്നും എപ്പോഴായിരുന്നെന്നും വ്യക്തമല്ല. നടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.
സിബിമലയില്‍ ചിത്രം ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഡ്രൈവര്‍ തന്നെ കയറിപ്പിടിച്ചെന്ന് വെളിപ്പെടുത്തി പത്മപ്രിയ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്തായാലും പുതിയ സംഭവം താരത്തിന് അവമതിപ്പുണ്ടാക്കുകയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here