സല്‍മാന്റെ ട്യൂബ് ലൈറ്റിനും സെന്‍സര്‍വിവാദം; ‘ആ വാക്ക്’ നീക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതിയില്ല

ഇന്ത്യന്‍ വെള്ളിത്തിരയില്‍ ബാഹുബലി തീര്‍ത്ത റെക്കോര്‍ഡുകളെല്ലാം മറികടക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ബോളിവുഡിലെ വിസ്മയ നായകന്‍ സല്‍മാന്‍ ചിത്രവും പക്ഷെ സെന്‍സര്‍ വിവാദത്തില്‍.

ബജ്‌റംഗി ഭായ്ജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ്‌ലൈറ്റ്’ ഈ മാസം 23 നാണ് തീയേറ്ററുകളിലെത്തുക. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വമ്പന്‍ കടമ്പകള്‍ മറികടന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലീന്‍യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ‘യു’ ലഭിക്കണമെങ്കില്‍ സംഭാഷണങ്ങളില്‍ നിന്ന് ഒരു വാക്ക് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് വാശിപിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍
‘ഹറാംസാദ’ എന്ന വാക്കാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ‘പിതൃശൂന്യന്‍’ എന്നര്‍ഥം വരുന്ന നാടന്‍ പ്രയോഗമാണിത്. ‘സാധാരണഗതിയില്‍ ഇത്തരമൊരു വാക്ക് ഞങ്ങള്‍ അനുവദിക്കാറുള്ളതാണ്. പക്ഷേ ട്യൂബ്‌ലൈറ്റ് എന്ന സിനിമയ്ക്ക് ഒരു നിഷ്‌കളങ്കതയുണ്ട്. ഈ വാക്കിന്റെ ഉപയോഗം സിനിമയുടെ സംവേദനക്ഷമതയെ ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് വാക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംഭവമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News