പാകിസ്ഥാന്‍ മികച്ചനിലയില്‍; ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.

ഓപ്പണര്‍ ഫഖര്‍ സമാന്റെ കന്നി സെഞ്ചുറിയുടേയും അസര്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് പാകിസ്ഥാന്‍ തിളങ്ങിയത്. 106 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് സമന്‍ 114 റണ്‍സെടുത്തത്. 69 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും അടക്കം 59 റണ്‍സെടുത്ത അലി റണ്ണൗട്ടാവുകയായിരുന്നു. 16 പന്തില്‍ 12 റണ്‍സ് എടുത്ത ശുഐബ് മാലിക്ക് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 52 പന്തില്‍ 46 റണ്‍സെടുത്ത ബാബര്‍ അസാമിന്റ വിക്കറ്റാണ് അവസാനം വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News