
തമിഴ്‌നാട്ടില്‍ കര്‍ഷക സമരം ശക്തമായി നീങ്ങുമ്പോള്‍, ധനസഹായം വാഗ്ദാനം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. ഒരു കോടി രൂപയാണ് സൂപ്പര്‍താരം ധനസഹായം പ്രഖ്യാപിച്ചത്. കര്‍ഷകരുമായി ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബറില്‍ രജനീകാന്തിന്റ ജന്മദിനമായ 12ന് സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതിന് പിന്നാലെയാണ് ധനസഹായ വാഗ്ദാനം.
തമിഴ്‌നാട് രാഷ്ട്രീയത്തെ ഉലയ്ക്കുന്ന കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിയ രജനിയുടെ നീക്കം രാഷ്ട്രീയനേതാവിന്റെ ചടുലനീക്കമാണെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ അദ്ദേഹം ആരാധകരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിന് ശേഷമാകും അന്തിമ തീരുമാനം. കഴിഞ്ഞ മാസം അഞ്ചു ദിവസം ആരാധകരുമായി സംവദിച്ച സൂപ്പര്‍ താരം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു.
നേരത്തേയും ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇത്തവണ ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെയാണ് കര്‍ഷക സമരത്തിനോടുളള സ്‌റ്റൈല്‍ മന്നന്റെ അമിത സ്‌നേഹം രാഷ്ട്രീയ പ്രവേശനത്തിനുളള കാല്‍വെപ്പായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here