മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം പാലിച്ച് കെഎംആര്‍എല്‍; അങ്ങനെ അവരുമായി മെട്രോ കുതിച്ചു

കൊച്ചി: കൊച്ചി മെട്രോ പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ച വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി ഒരു നിര്‍ദേശം നല്‍കിയിരുന്നു. മെട്രോ നിര്‍മ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്കു വേണ്ടി ഒരു സര്‍വ്വീസ് നടത്തണം എന്നായിരുന്നു അത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം കെഎംആര്‍എല്‍ പാലിച്ചു. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുമായി മെട്രോ കുതിച്ചു.

മെട്രോ നിര്‍മ്മാണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ ചിന്തിച്ചിട്ടില്ല. ഇങ്ങനെ ഒരു യാത്രയ്ക്ക് അവസരമൊരുങ്ങുമെന്ന്. വര്‍ഷങ്ങളുടെ അധ്വാന ഫലം അനുഭവിച്ചറിഞ്ഞ സുഖത്തിലായിരുന്നു എല്ലാവരും. ഭാഷാഭേദമില്ലാതെ പാട്ടു പാടിയും കയ്യടിച്ചും തൊഴിലാളികള്‍ കന്നിയാത്ര ഉത്സവമാക്കി. ഇതര സംസ്ഥാനക്കാരായ പലരും സ്വന്തം നാട്ടിലെ മെട്രോയില്‍ കയറിയിട്ടുണ്ടെങ്കിലും കൊച്ചി മെട്രോ യാത്ര വേറിട്ട അനുഭവമായെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.

എന്നാല്‍ മലയാളികളായ തൊഴിലാളികള്‍ക്കിത് പുത്തന്‍ അനുഭവമായിരുന്നു. തൊഴിലാളികളുടെ കുടുംബാംഗങ്ങളും മെട്രോ യാത്രയില്‍ പങ്കാളികളായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതര സംസ്ഥാനക്കാരായ മെട്രോ തൊഴിലാളികള്‍ക്ക് കെഎംആര്‍എല്‍ നേരത്തെ സദ്യയൊരുക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News