മന്ത്രി കെടി ജലീലിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; അപകടം പൈലറ്റ് വാഹനത്തിന് കുറുകെ ചാടിയ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍

എടപ്പാള്‍: മന്ത്രി കെ.ടി ജലീലിന്റെ ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിന്റെ പിന്നിലിടിച്ച് അപകടം. ഞായറാഴ്ച ഉച്ചയോടെ എടപ്പാള്‍ -കുറ്റിപ്പുറം റോഡിലാണ് സംഭവം.

വട്ടംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനത്തിന് കുറുകെ ഒരു സ്ത്രീ ചാടിയപ്പോഴാണ് അപകടം. ഇവരെ രക്ഷിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി പിന്നീട് പൈലറ്റ് വാഹനത്തില്‍ വട്ടംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.

പിന്നീട് വലതുകാലിന്റെ വിരലിന് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി ജലീല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയുടെ നാളത്തെ ഔദ്യോഗികപരിപാടികളും റദ്ദാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News