ബിയോണ്‍സെയ്ക്ക് ഇരട്ടക്കുട്ടികള്‍?

അമേരിക്കന്‍ പോപ്പ് ഗായിക ബിയോണ്‍സെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. എന്നാല്‍ പ്രസവം എന്ന് നടന്നെന്നോ കുട്ടികള്‍ ആണോ പെണ്ണോ എന്നോ ഇനിയും പുറത്തറിഞ്ഞിട്ടില്ല. ബിയോണ്‍സും ഭര്‍ത്താവ് ജെയ്‌സും ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എന്നതാണ് കാര്യം.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താന്‍ ഗര്‍ഭിണിയാണെന്ന് ബിയോണ്‍സെ ആരാധകരെ അറിയിച്ചത്. സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞും, പൂമെത്തയില്‍ കിടന്നും, കിടന്നുകൊണ്ട് മകള്‍ക്ക് പൂ നല്‍കുന്നതുമായ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ചിത്രമാണിതെന്ന് ഇന്‍സ്റ്റഗ്രാം തന്നെ വെളിപ്പെടുത്തി. ചിത്രങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ തന്നെ അക്കാലത്ത് നടന്നു.

ലോസ് ആഞ്ചലസില്‍ ബിയോണ്‍സെയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ നിന്നും അഞ്ജാതയായ ഒരു സ്ത്രീ പകര്‍ത്തിയ ചിത്രമാണ് ബിയോണ്‍സെയുടെ പ്രസവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പടരാന്‍ കാരണം.

ബിയോണ്‍സെയ്ക്കും ഭര്‍ത്താവ് ജെയ്‌സിനുമായി നേരത്ത ഒരു കുട്ടിയുണ്ട്. 5 വയസ്സുകാരി ബ്‌ളൂ ഐവി. മകളുമൊത്തുള്ള ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ വന്‍സ്വീകാര്യതയായിരുന്നു.

സംഗീതത്തിന്റെ ഓസ്‌ക്കാര്‍ ആയ ഗ്രാമി അവാര്‍ഡിന് ഏറ്റവും കൂടുതല്‍ തവണ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള ഗായികയാണ് ബിയോണ്‍സെ.

അവരുടെ ലെമെണൈയ്ഡ് എന്ന ആല്‍ബം 2016 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബം എന്ന റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഗര്‍ഭകാല അവശതകളെ തുടര്‍ന്ന് പ്രശസ്തമായ കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലില്‍ നിന്നും ബിയോണ്‍സെ ഇക്കൊല്ലം വിട്ടുനിന്നിരുന്നു.

എന്തായാലും തങ്ങളുടെ പ്രിയതാരത്തിന്റെ ഇരട്ടകളെ കാണാന്‍ കണ്ണ് നട്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News