ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പാകിസ്ഥാന്‍ ചാമ്പ്യന്‍മാര്‍; പരാജയം 180 റണ്‍സിന്

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 339 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ 30.2 ഓവറില്‍ 158ന് പുറത്താവുകയായിരുന്നു. ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. മൂന്ന് മുന്‍ നിര വിക്കറ്റുകള്‍ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറാണ് പാകിസ്ഥാന്റെ താരം.

അല്‍പ്പമെങ്കിലും തിളങ്ങിയത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു. 76ന് പുറത്തായതോടെ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യയുടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ(0), ധവാന്‍(21), കോഹ്‌ലി(5), യുവരാജ്(22), ധോണി(4), ജാദവ്(9), ജഡേജ(15), അശ്വിന്‍(1), ബുമ്ര(1). രോഹിത് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു.

339 റണ്‍സ് ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. നാലാം ഓവറില്‍ നോ ബോളിലൂടെ ഭാഗ്യം തുണച്ച ഓപ്പണര്‍ ഫഖാര്‍ സമാന്റെ കന്നി രാജ്യാന്തര സെഞ്ചുറിയാണ് പാക് ഇന്നിങ്ങ്‌സിന് കരുത്തായത്. മൂന്ന് സിക്‌സും 12 ഫോറും പറത്തി ഇന്ത്യന്‍ ബൗളിങ് നിരയെ കൂസലില്ലാതെ നേരിട്ട ഈ ഇടം കൈയന്‍ 114 റണ്‍സ് നേടിയാണ് പുറത്തായത്. തുടക്കത്തില്‍ തന്നെ സമാനെ ധോണിയുടെ കൈകളിലെത്തിച്ച് ബുംറ ഇന്ത്യക്ക് സ്വപ്നതുടക്കം നല്‍കിയെങ്കിലും നോ ബോള്‍ ആയത് തിരിച്ചടിയായി.

സമാന് പിന്തുണയുമായി അസര്‍ അലി(59), ബാബര്‍(46), മുഹമ്മദ് ഹഫീസ്(57) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഭുവനേശ്വര്‍ കുമാര്‍ ഒഴികെ ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളര്‍മാര്‍ എല്ലാം പാക് ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. അവസാന ഓവറുകളില്‍ കേദാര്‍ യാദവിന്റെയും, ബുംറയുടെ തന്ത്രപരമായ ബൗളിങ്ങാണ് പാക് സ്‌കോര്‍ 350 കടക്കാതെ തടഞ്ഞത്. അശ്വിന്‍ പത്ത് ഓവറില്‍ എഴുപത് റണ്‍സും ജഡേജ എട്ട് ഓവറില്‍ 67 റണ്‍സും വഴങ്ങി.

ടീം: ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, യുവരാജ്, ധോണി, കേദാര്‍, പാണ്ഡ്യ, ജഡേജ, ബുമ്ര, ഭുവനേശ്വര്‍, ഉമേഷ്.

പാകിസ്ഥാന്‍: സര്‍ഫ്രാസ് (ക്യാപ്റ്റന്‍), അസ്ഹര്‍ അലി, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, മാലിക്, ഷദാബ് ഖാന്‍, ഇമാദ് വസിം, ഹസന്‍ അലി, ആമിര്‍, ജുനൈദ് ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News