മെട്രോയില്‍ കയറണോ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കേരളത്തിന് പുതിയ മുഖം നല്‍കിയ പൊതുഗതാഗത സംവിധാനമാണ് കൊച്ചി മെട്രോ റെയില്‍. യാത്രക്കാര്‍ക്ക് പുതിയ ഒരു അനുഭവം തന്നെയാകും മെട്രോ റെയിയിലെ യാത്ര. എന്നാല്‍ മെട്രോയില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മെട്രോയെ ഒരു ഗുഡ്‌സ് വണ്ടിയായി ഉപയോഗിക്കാമെന്നു കരുതണ്ട. ലഘു യാത്രയ്ക്കുള്ള ബാഗുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. മെട്രോയില്‍ കയറ്റാവുന്ന ബാഗിന്റെ വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 60-45-25 സെന്റിമീറ്ററാണ് ബാഗിന്റെ അളവ്. അതിലും വലുപ്പമുള്ള ബാഗുമായി വന്നാല്‍ മെട്രോയാത്ര മുടങ്ങും.

മെട്രോയില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. മെട്രോ സ്‌റ്റേഷനില്‍ ഇവ ലഭിക്കും. ട്രെയിന് ഉള്ളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കില്ല.

ട്രെയിനിലും സ്‌റ്റേഷനുകളിലും ഓരോ മുക്കിലും മൂലയിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആലുവയ്ക്കടുത്തുള്ള മുട്ടത്തുള്ള ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിലിരുന്നാല്‍ ഒരോ സ്‌റ്റേഷനിലും ട്രെയിനുകള്‍ക്കുള്ളിലും എന്ത് നടക്കുന്നുവെന്ന് അറിയാനും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാനും സാധിക്കും.

മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ട്രെയിനില്‍ പെരുമാറിയാല്‍ പിഴയും ശിക്ഷയും ഉണ്ടാകും. ട്രെയിന്റെ ചുമരുകളും സീറ്റുകളും മറ്റും കുത്തിവരക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയുമൊക്കെ ചെയ്താലും പിഴയും ശിക്ഷയും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News