ചില ആശങ്കകളുണ്ട്; പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്

ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന പരാതിയുള്‍പ്പെടുന്ന വാര്‍ത്ത കൈരളി പീപ്പിള്‍ ടി വി ഇന്നലെ പുറത്തുവിട്ടിരുന്നു. എഞ്ചിനിയറിംങ് പാരമെഡിക്കല്‍ കോഴ്‌സുകളുടെ ഒന്നാം ഘട്ട അലോട്ടമെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നാണ് എഞ്ചിനിയറിംങ് പ്രവേശന ലിസ്റ്റ് നാളെ പ്രസിദ്ധികരിക്കാനിരിക്കെ ഡിഗ്രിക്ക് പ്രവേശന ഫീസ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതിനെതുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനി രജിത തുറന്നുകത്തുമായി രംഗത്തെത്തിയത്. കത്തിന്റെ പൂര്‍ണരൂപം ചുവടെ…

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി
സര്‍,
കേരളത്തില്‍ ഇതുവരെയും ഒരു എന്‍ട്രന്‍സ് പരിക്ഷയുടെയും റിസല്‍ട്ട് വന്നിട്ടില്ല. എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് 20-6 -17 ന്പ്രസിദ്ധികരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല ബിരുദ പ്രവേശനത്തിന് വേണ്ടിയുള്ള ആദ്യ ഓണ്‍ ലൈന്‍ അലോട്ട്‌മെന്റ് നാളെ അവസാനിക്കുകയാണ്.

എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതിയ എല്ലാവരും ബിരുദത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിറ്റ് അലോട്ട്‌മെന്റ് നഷ്ടപ്പെടാതിരിക്കാന്‍ ഇന്ന് 19-6-17 ന് മുന്‍പ് 1525 രുപയുടെ ചെല്ലാന്‍ അടയ്ക്കണം. എന്‍ട്രന്‍സ് ലിസ്റ്റ് വരുമ്പോള്‍ മിക്കവരും അതായിരിക്കും തിരഞ്ഞെടുക്കുന്നത്.

യുണിവേഴ്‌സിറ്റിയ്ക്ക് കുറെയധികം രൂപ കിട്ടുന്നതിനേക്കാള്‍ ദ്രോഹകരമായ കാര്യം അലോട്ട്‌മെന്റ് ലഭിച്ച് പൈസ അടച്ചു അഡ്മിഷന്‍ ഉറപ്പ് വരുത്തിയ സീറ്റുകള്‍ പിന്നിട് ആര്‍ക്കും അലോട്ട്‌മെന്റ് നടത്താന്‍ കഴിയില്ല. പൈസ അടച്ച സീറ്റുകളില്‍ കുട്ടികള്‍ അഡ്മിഷന്‍ എടുക്കാതിരിക്കുമ്പോള്‍ പ്രസ്തുത സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വില്‍ക്കാന്‍ കഴിയും.

ഗവണ്‍മെന്റ് കോളേജിലെ ഇത്തരം സീറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാനും കഴിയും. ആയതിനാല്‍ ആദ്യ അലോട്ട്‌മെന്റിന്റെ അവസാന തിയതി ഒരു ദിവസം കുടി മാത്രം (21-6-17 ) മാറ്റി വയ്ക്കണം എന്ന് അപേക്ഷിക്കുന്നു
പ്രതിക്ഷയോടെ
രജിത
കിഴക്കേവിള
കണിയാപുരം
തിരുവനന്തപുരം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News