ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ജനങ്ങള്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി; ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; തെരേസാ മെ അടിയന്തരയോഗം വിളിച്ചു; ഒരാള്‍ അറസ്റ്റില്‍

ലണ്ടന്‍: രാജ്യത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് പള്ളിക്ക് സമീപമായിരുന്നു ഭീകരാക്രമണം നടത്തിയത്. ജനങ്ങള്‍ക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സംഭവം ഭീകരാക്രമണമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അടിയന്തര സുരക്ഷാ യോഗവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബ്രിട്ടിഷ് പൊലീസ് വ്യക്തമാക്കി.

അടുത്തിടെ ലണ്ടനില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് വടക്കന്‍ ലണ്ടനിലുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News