ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഹരിസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് പോക്‌സോ കോടതി പരിഗണിക്കും

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടിയെ ബ്രെയിന്‍മാപ്പിങ്ങിന് വിധേയമാക്കണമെന്ന ആവശ്യമാകും പൊലീസ് മുന്നോട്ട് വെക്കുക. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി തന്നെ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാണെന്ന് പൊലീസ് അഭിഭാഷകന്‍ തിരുവനന്തപുരം പോക്‌സോ കോടതിയെ അറിയിക്കും.

എന്നാല്‍ അടിക്കടി മൊഴിമാറ്റുന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തണമെന്നും, കുട്ടിയെ ബന്ധുകളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് സ്വാമി കേസില്‍ കുടുങ്ങാന്‍ കാരണമെന്ന് പ്രതിഭാഗത്തിന്റെ ആരോപണം. പൊലീസിനെതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉളള പെണ്‍കുട്ടിയുടെ ഹര്‍ജിയാവും പ്രതിഭാഗത്തിന്റെ പിടിവളളി.

സ്വാമിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചതായുളള െപണ്‍കുട്ടിയുടെ ആരോപണം പ്രതിഭാഗത്തിന്റെ ഗൂഢാലോചനയാണെന്നാവും പൊലീസ് വാദിക്കുക. പെണ്‍കുട്ടി തന്നെ പ്രതിഭാഗം ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന വാദം നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News