
ഉദയകുമാര്‍ ഉരുട്ടികൊലകേസിന്റെ വിചാരണ നടപടികള്‍ ഇന്ന് തിരുവനന്തപുരം CBI പ്രത്യേകകോടതിയില്‍ ആരംഭിക്കും. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. പല ഘട്ടങ്ങളിലായി കേസിന്റെ വിചാരണ നടപടികള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഹൈക്കോടതി തടഞ്ഞിരുന്നു.
2005 സെപ്റ്റംബര്‍ 27ന് UDF മന്ത്രിസഭയുടെ കാലത്താണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ മര്‍ദനമേറ്റ് മരിച്ചത്. മോഷ്ടാക്കള്‍ എന്നാരോപിച്ച് ഉദയകുമാറിനേയും സുരേഷിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. സിഐ അജിത് കുമാര്‍, ഡിവൈഎസ്പി ഇകെ സാബു, ടി കെ ഹരിദാസ് എന്നിവരും കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, രവീന്ദ്രന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ഉദയകുമാറിനെ ഉരുട്ടികൊല്ലുകയും, ഉന്നത ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം ക്രൈംബ്രാഞ്ചും,പിന്നീട് ഉദയകുമാറിന്റെ അമ്മയുടെ ആവശ്യപ്രകാരം സിബിഐയും കേസ് ഏറ്റെടുക്കുകയായിരുന്നു. ഉദയകുമാറിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത സുരേഷ്‌കുമാറും, ഏഴോളം പൊലീസ് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രധാന സാക്ഷികള്‍. ഒരു മാസത്തെ വിചാരണ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here