പാമ്പ് കടിയേറ്റു; ടൊവിനോയുടെ ആ നായിക പുറത്തായി

മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യം അറിയിച്ച നടനാണ് ടൊവിനോ തോമസ്. നല്ല കഥാപാത്രങ്ങള്‍ കൊണ്ടും മികച്ച സിനിമകള്‍ കൊണ്ടും മലയാള സിനിമയില്‍ നല്ലൊരുസ്ഥാനം ഈ യുവ താരം നേടിയെടുത്തു. ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ കഷ്ടപ്പെട്ട് വളര്‍ന്നു വന്ന താരമാണ് ടോവിനോ. ഇന്ന് യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട താരമായി ടൊവിനോ വളര്‍ന്നുകഴിഞ്ഞു. വന്ന വഴി അറിയാന്‍ സ്വകാര്യ റേഡിയോ ചാനല്‍ ഒരുക്കിയ പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ടൊവിനോയോടൊപ്പം പ്ലസ്ടുവിന് പഠിച്ച സഹപാഠി വിന്‍സി വര്‍ഗ്ഗീസിനേയും റേഡിയോ കണ്ടെത്തിയിരിക്കുകയാണ്. ഒന്നിച്ചുപഠിച്ചതിന് പുറമേ ഇവര്‍ ഒന്നിച്ച് ഒരു ചവിട്ടു നാടകത്തില്‍ അഭിനയിക്കാനും തയ്യാറെടുത്തിരുന്നു. എന്നാല്‍ പഠിപ്പിക്കാന്‍ വന്ന ആശാനെ പാമ്പ് കടിച്ചതോടെ പരിശീലനവും നാടകവും മുടങ്ങി. ഇല്ലായിരുന്നെങ്കില്‍ വിന്‍സി ആയിരുന്നേനെ ടൊവിനോയുടെ ആദ്യ നായിക. വിന്‍സി ഇപ്പോള്‍ എയര്‍ഹോസ്റ്റസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News