
നൂക്: ഗ്രീന്‍ലാന്‍ഡ് ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ആഞ്ഞടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ല്ലാന്റിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാലു പേരെ കാണാതാവുകയും 11 വീടുകള്‍ തകരുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here