എന്നേയും കൊല്ലരുതേ; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണത്തിനെതിരെ സാജന്‍ പള്ളുരുത്തിയുടെ ഫേസ്ബുക്ക് ലൈവ്

സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരുടെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ പ്രമുഖ നടന്‍ വിജയരാഖവന്‍ മരിച്ചെന്ന വാര്‍ത്ത വലിയ തോതില്‍ പ്രചരിച്ചു. മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ താരം തന്നെ നേരിട്ട് രംഗത്തെത്തിയതോടെയാണ് പ്രചരണത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ രംഗത്തുവരേണ്ട ഗതികേടുണ്ടായത് നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിക്കാണ്.

സാജന്‍ പളളുരുത്തി മരിച്ചെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇന്നുരാവിലെ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനോടൊപ്പമാണ് സാജന്‍ പളളുരുത്തിയുടെ ഫോട്ടോ വെച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇതിനെതിരെ അദ്ദേഹം തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തി. ഫെയ്‌സ്ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത് വെച്ചാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ല. നിങ്ങളത് വിശ്വസിക്കരുതെന്നും നിരവധി പേര്‍ വിളിച്ചുചോദിച്ചത് കൊണ്ടാണ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News