ഇപ്പോള്‍ കൂട്ടിലല്ലെന്ന് ജേക്കബ് തോമസ്; വിജിലന്‍സ് തലപ്പത്ത് നിന്നും മാറ്റിയതിന്റെ കാരണം പിന്നീട് വ്യക്തമാക്കും; ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്കു ശേഷം ജേക്കബ് തോമസ് ഔദ്യോഗിക ജീവിതത്തില്‍ തിരിച്ചെത്തി. ഐ.എം.ജി ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. ഒരു വര്‍ഷമാണ് കാലാവധി

ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ജനഹിതമാണ് തന്റെ മനമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് രാവിലെ പുറത്തിറങ്ങിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ വിദ്ഗ്ദ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ.എം.ജി. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് തലപ്പത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News