വയല്‍ നിലങ്ങള്‍ക്കായി കാത്തിരിക്കേണ്ട; കരനെല്‍കൃഷി ഉണ്ടല്ലോ

കരനെല്ല് കേരളത്തില്‍ പണ്ടുകാലങ്ങളില്‍ വ്യാപകമായി ചെയ്തിരുന്നതാണ്. പരമ്പരാഗത മാര്‍ഗങ്ങള്‍ വിട്ട് സാധാഇടങ്ങളില്‍ നെല്ല് കൃഷി ചെയ്യുന്ന രീതിയാണിത്. മട്ടുപാവില്‍ വരെ കരനെല്ല് കൃഷിയിടാം. മോടന്‍, പള്ള്യാല്‍ കൃഷി തുടങ്ങി തെങ്ങിന്‍ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും കരനെല്ല് വിളയും.

തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടന്‍ ഇനം നെല്ലിനങ്ങള്‍ ഉണ്ട്. തെങ്ങിന്‍ തോപ്പുകളാല്‍ സമൃദമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളില്‍ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷിയെ ആശ്രയിക്കുന്നു.

കരനെല്‍കൃഷിയുടെ പ്രധാനശത്രു കളകളാണ്. വ്യാപകമായി പ്രശ്‌നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയന്‍ കളകളേയും നിയന്ത്രിക്കാന്‍ കളനാശിനികള്‍ ഉപയോഗിക്കാം എന്നാല്‍ ഇവയ്ക്ക് കീടബാധ താരതമ്യേന കുറവാണ്. ഭൂപ്രദേശത്തിന് ക്ഷാമമുള്ള നമുക്ക് വയലുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here