ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ പടയൊരുക്കി കണ്ലര്വേറ്റീവ് പാര്‍ട്ടിയി ജൂനിയര്‍ എം.പിമാര്‍. ലണ്ടനില്‍ തുടച്ചയായുണ്ടായ ദുരന്തങ്ങളില്‍ തെരേസ കൈകൊണ്ട സമീപനമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യം ചെയ്യുന്നതിലും തെരേസ വീഴ്ച വരുത്തി. ഇതിനു പിന്നാലെയാണ് കണ്ലര്വേറ്റീവ് പാര്‍ട്ടിയിലെ ജൂനിയര്‍ എം.പിമാര്‍ തെരേസക്കെതിരെ പടയൊരുക്കുന്നത്.
പത്തുദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയാക്കി സുസ്ഥിര ഭരണം ഉറപ്പാക്കാനുള്ള നടപടികളെടുത്തില്ലെങ്കില്‍ രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാല്പതിലേറെ ജൂനിയര്‍ എംപിമാരുടെ ഭീഷണി. അനവസരത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഭൂരിപക്ഷം നഷ്ടപ്പെടുത്തിയ തെരേസയുടെ നടപടിയില്‍ പാര്‍ട്ടിയിലെ വലിയശതമാനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യം ചെയ്തതില്‍ ഉണ്ടായ പിഴവും പാര്‍ട്ടി ഗൗരവമായാണ് സമീപിച്ചത്. ദുരന്തം നടന്ന സ്ഥലത്തെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരെ കാണാന്‍പോലും കൂട്ടാക്കാതെ സ്ഥലംവിട്ടതു വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
ഈമാസം 28നാണ് എലിസബത്ത് രാജ്ഞിയുടെ പ്രസംഗം. അതു കഴിഞ്ഞ് രണ്ട്ദിവസത്തിനുള്ളില്‍ വോട്ടെടുപ്പ് നടക്കും. അതിനുമുമ്പ് കാര്യങ്ങള്‍ക്കള്‍ക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ തെരേസ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here