ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് പോക്‌സോ കോടതി നാളെത്തേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനാല്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഗംഗേശാനന്ദക്ക് ഒരാഴ്ച്ച കഴിഞ്ഞ് ജാമ്യം നല്‍കിയാല്‍ മതിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

അന്വേഷണത്തില്‍ ഇരിക്കെ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടി കാട്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ ഗംഗേശാനന്ദയുടെ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു.പെണ്‍കുട്ടിയെ ബ്രെയിന്‍മാപ്പിംഗിനും, പോളിഗ്രാഫിനും വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു.എല്ലാ ഹര്‍ജികളിലും വാദം കേട്ട കോടതി കേസ് വിധി പറയുന്നതിനായി നാളത്തേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News