മൊബൈല്‍ ആപ് പദ്ധതി: മലപ്പുറം നഗരസഭയ്ക്ക് ലക്ഷങ്ങള്‍ നഷ്ടം

മലപ്പുറം: മൊബൈല്‍ ആപ് പദ്ധതി നടപ്പാക്കിയതില്‍ മലപ്പുറം നഗരസഭയില്‍ ലക്ഷങ്ങള്‍ പാഴ്‌ചെലവുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍നിന്നോ ഐടി വകുപ്പില്‍നിന്നോ അനുമതി വാങ്ങാതെ, ഇതുവരെ പ്രവര്‍ത്തന സജ്ജമാകാത്ത പദ്ധതിയ്ക്ക് നഗരസഭ തനത് ഫണ്ടില്‍നിന്ന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചു.

പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ വേഗത്തിലാക്കുക, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഇ-ലെറ്റര്‍, ഫയല്‍ മൂവിങ്ങ്, അപേക്ഷാ ഫോറങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പദ്ധതി. ടെണ്ടര്‍ പൂര്‍ത്തിയാക്കി ഇതിനുള്ള സോഫ്റ്റ്‌വെയര്‍ നഗരസഭ വാങ്ങിയിരുന്നു.

ആപ്പ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കമ്പനി ആവശ്യപ്പെട്ട പണവും നഗരസഭ നല്‍കിയെങ്കിലും ഇതിനുള്ള പാസ് വേര്‍ഡും ലൈസന്‍സും കമ്പനി നല്‍കിയില്ല. ചില ഡാറ്റാ എന്‍ട്രികള്‍ മത്രമേ നടന്നിട്ടുള്ളൂ എന്നതിനാല്‍ ഐടി വകുപ്പിന്റെ അനുമതിയും നഗരസഭയ്ക്ക് ലഭിച്ചില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News