ആധാരത്തിനും ആധാര്‍; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍; കത്തിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ അന്വേഷണം

ദില്ലി: ആധാരങ്ങള്‍  ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിജ്ഞാപനം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്റെ ഭാഗമായിട്ടുള്ള നിര്‍ദ്ദേശമെന്ന രീതിയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. കത്തിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.

1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും ആഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

ചീഫ് സെക്രട്ടറിമാര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമായി അയച്ചിട്ടുള്ളതാണ് കത്ത് എന്നുമായിരുന്നു നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News