
മോഡലിംഗില്‍ തിളങ്ങിനില്‍ക്കുന്നതിനിടെ കന്യാസ്ത്രീയാവുകയും പിന്നീട് ഗായികയായി തിരികെ വരികയുമൊക്കെ ചെയ്ത് വിവാദ നായികയായ സോഫിയ ഹയാത് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഭര്‍ത്താവ് വാളാദിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഫിയ ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.
സോഫിയ തന്നെ എഴുതി പാടിയിരിക്കുന്ന വീഡിയോ ഒരു ആല്‍ബം ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കന്യാസ്ത്രീയാവാന്‍ പോയ സോഫിയയുടെ പെട്ടന്നുള്ള ചെയ്ഞ്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഏപ്രിലിലാണ് ഇന്ത്യന്‍ വംശജയായ സോഫിയ സന്യാസം ഉപേക്ഷിച്ച് വിവാഹിതയായത്. വീഡിയോ വൈറലായെങ്കിലും സോഫിയക്ക് നേരെ വന്‍ വിമര്‍ശനങ്ങളാണ് സദാചാരവാദികളില്‍ നിന്നും ഉയരുന്നത്. ബിഗ് ബോസ് ഷോയിലൂടെയാണ് സോഫിയ ശ്രദ്ധിക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here