ഗതാഗത നിയന്ത്രണത്തിന് മധുരപതിനാറുകാരികളായ സുന്ദരികള്‍ മാത്രം; ഈ നഗരത്തിന്റെ സവിശേഷത ഇതാണ്

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വിഭിന്നമായ സ്ഥാനമുള്ള രാജ്യമാണ് ഉത്തരകൊറിയ. ദക്ഷിണ കൊറിയുമായുള്ള ശത്രുതയ്ക്ക് പുറമെ അമേരിക്കയടക്കമുള്ള വന്‍ശക്തികളെ വെല്ലുവിളിക്കുന്നതും ആണവ, മിസൈല്‍ പരീക്ഷണങ്ങളുമാണ് ഉത്തര കൊറിയയെ ഏന്നും വാര്‍ത്താലോകത്തെത്തിക്കുന്നത്.

തലസ്ഥാനമായ പ്യോങ്‌യാംഗിലെ വാഹനഗതാഗത നിയന്ത്രണത്തിന്റെ പ്രത്യേകതയാണ് ഉത്തരകൊറിയയിലെ പുതിയ വാര്‍ത്താവിശേഷം. സുന്ദരികളായ സ്ത്രീകളാണ് ഇവിടെ വാഹനഗതാഗതം യന്ത്രിക്കുന്നത്. തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏത് വാഹനവും ഈ സുന്ദരിമാരുടെ അംഗചലനങ്ങള്‍ക്കനുസരിച്ചാണ് നീങ്ങുക.

കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും പല രാജ്യങ്ങളിലും വനിതാട്രാഫിക് പൊലീസ് ഉണ്ടെങ്കിലും തീര്‍ത്തും വിഭിന്നമാണ് പ്യോങ്‌യാംഗിലെ വനിതാ ട്രാഫിക് വാര്‍ഡന്‍മാര്‍. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തര കൊറിയ വനിതാ ട്രാഫിക് വാര്‍ഡന്‍മാരെ തെരഞ്ഞെടുക്കുക. ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്‌സ് എന്നാണ് ഇവരുടെ ഔദ്യോഗിക പദവി.

ജോലിയില്‍ പ്രവേശിക്കാനുള്ള കുറഞ്ഞപ്രായം 16 വയസ്. ഹൈസ്‌കൂള്‍ പാസ്സായിരിക്കണം. പട്ടാളച്ചിട്ടയിലുള്ള പരിശീലനം പൂര്‍ത്തിയാക്കണം. തല ഇടവും വലവും തിരിക്കുന്നതു മുതല്‍ നടക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ഈ ചിട്ട പ്രകടമാകണം. ഡ്യൂട്ടിയുടെ ഓരോ മണിക്കൂറിലും ഇവര്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കും.

ഉദാരവല്‍ക്കരണത്തിന് ശേഷം ഉത്തരകൊറിയയില്‍ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ടെങ്കിലും പ്യോങ്‌യാംഗിലെ അപകട നിരക്ക് ശരാശരി മാത്രമാണ്. വിവാഹം കഴിഞ്ഞാല്‍ വനിതാ ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്‌സ് ജോലി രാജി വയ്ക്കണം. യുവതികളുടെ ശരാശരി വിവാഹ പ്രായം 26-27 ആയതുകൊണ്ടാണ് ഈ പ്രായത്തില്‍ വിമരിക്കല്‍ നിര്‍ബന്ധമാക്കുന്നതെന്ന് സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

മുന്നൂറോളം വനിതകളാണ് പ്യോങ്‌യോങ് നഗരത്തില്‍ ട്രാഫിക് സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നത്. റൗണ്ട് എബൗട്ടുകളിലും ഉത്തരകൊറിയയിലെ മറ്റു നഗരങ്ങളിലുമെല്ലാം പുരുഷന്മാര്‍ക്കാണ് ഗതാഗതനിയന്ത്രണത്തിന്റെ ചുമതല. പ്യോങ്‌യാങ്ങിലേക്ക് നിരവധി സന്ദര്‍ശകരെ എത്തിക്കുന്നതില്‍ വനിതാ ട്രാഫിക് സുന്ദരിമാര്‍ക്ക് നിര്‍ണായക റോളാണുള്ളത്. നിരവധി ആരാധകരാണ് ഈ വനിതകള്‍ക്കുള്ളത്. ആരാധകര്‍ക്കായി പ്യോങ് യാങ് ട്രാഫിക് ഗേള്‍സ് എന്ന പേരില്‍ വെബ്‌സൈറ്റും നിലവിലുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here