ഇതുതാന്‍ടാ പിറന്നാള്‍ സമ്മാനം; ആകാശത്ത് പിറന്ന മലയാളികുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ആകാശയാത്ര

ദില്ലി: ജെറ്റ് എയര്‍വേസില്‍ പിറന്ന മലയാളി കുഞ്ഞിന് ഉഗ്രന്‍ പിറന്നാള്‍ സമ്മാനവുമായി വിമാനകമ്പനി രംഗത്ത്. കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങളില്‍ സൗജന്യ യാത്രയാണ് വിമാനകമ്പനിയുടെ സമ്മാനം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയില്‍ ഇനി ജീവിതകാലം മുഴുവന്‍ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ചയാണ് ദമാമില്‍ നിന്ന് കൊച്ചിയിലേക്കു വരികയായിരുന്ന ജെറ്റ് എയര്‍വേസിന്റെ 9ഡബ്ല്യു 569 വിമാനത്തില്‍ തൊടുപുഴ സ്വദേശിനി പ്രസവിച്ചത്. വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്‌സും ചേര്‍ന്ന് പരിചരണം നല്‍കുകയായിരുന്നു. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലെത്തിച്ചു. പിന്നീട് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ സുഖമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News