
മുംബൈ: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ശിവസേന. മുന്നണിയില്‍ ചര്‍ച്ച ചെയ്തല്ല ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഘടകകക്ഷിയായ ശിവസേന നേതാക്കള്‍ പറഞ്ഞു.
രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കണമോ എന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും ശിവസേന വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ബിജെപി വിവരം അറിയിച്ചതെന്നും ശിവസേന ആരോപിച്ചു.
അതേസമയം, പ്രഖ്യാപനത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് അറിയിച്ചതെന്നും ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു.
അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here