
പാട്‌ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീവണ്ടിയില്‍ നിന്നും വലിച്ചെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ പതിനാറുകാരി ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്.
തെക്കന്‍ ബിഹാറിലെ കഖിസരായ് ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെയാണ് ആറംഗ സംഘം തട്ടികൊണ്ടുപോയത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് തീവണ്ടിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ശനിയാഴ്ച രാവിലെയാണ് ട്രാക്കിനരികെ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനേയും ബന്ധുക്കളേയും അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെ കൂട്ട ബലാല്‍സംഗത്തിന്റെ കഥ പുറത്തറിയുകയായിരുന്നു. സമീപവാസികളായ സന്തോഷ് യാദവ്, മൃത്യുജ്ഞയ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ആറ്‌പേര്‍കൂടി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റിറ്റുണ്ട്. തുടയെല്ലിന് പൊട്ടലുമുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നും പരാതികള്‍ ഉയര്‍ന്നു. നിലവില്‍ പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായികൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്?തു. ഒളിവിലായ മറ്റ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. അക്രമികളെ ഉടന്‍ കണ്ടെത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here