തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാമിനെ ദേശീയ മുസ്ലിമാക്കി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചത് സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ വിവാദപരാമര്‍ശം.
സുരേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ: ‘ഇത് രണ്ടാം തവണയാണ് ബിജെപിക്ക് രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള അവസരം ലഭിക്കുന്നത്. ആദ്യം ഭാരതത്തിന്റെ അഭിമാനം ഡോ. അബ്ദുള്‍കലാം. ദേശീയമുസ്‌ളീം. ഇപ്പോള്‍ അധസ്ഥിതജനവിഭാഗങ്ങളുടെ ആവേശം ശ്രീ രാമനാഥ് കോവിന്ദ്. അതാണ് ബിജെപി. സാമൂഹ്യ സമരസതയാണ് ബിജെപിയുടെ അടിസ്ഥാനനിലപാട്.’
പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ആ വലിയ മനുഷ്യനെ ഇങ്ങനെ അധിക്ഷേപിക്കരുതെന്നും ഇതിലും വരെ സുരേന്ദ്രന്‍ മതം കലര്‍ത്തിയെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
മറ്റു പ്രതികരണങ്ങള്‍ ചുവടെ:
Get real time update about this post categories directly on your device, subscribe now.