മറുപടീന്ന് പറഞ്ഞാ ദിതാണ് മറുപടി; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെയുള്ള സാനിയ മിര്‍സയുടെ മറുപടി വൈറല്‍

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനു മുന്നില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയതിന്റെ വേദന ഇനിയും ആരാധകര്‍ക്ക് മാറിയിട്ടില്ല. മത്സരശേഷം പ്രതികരണവുമായി നിരവധി താരങ്ങളും മറ്റും രംഗത്തെത്തിയെങ്കിലും ഏവരും ശ്രദ്ധയോടെ കാത്തിരുന്നത് ഒരാളുടെ പ്രതികരണത്തിനായിരുന്നു. ഇന്ത്യയുടെ മകളും പാകിസ്ഥാന്റെ മരുമകളുമായ സാനിയ മിര്‍സയുടെ പ്രതികരണത്തിനായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്നത്.

സ്വന്തം രാജ്യത്തിനെതിരെ ഭര്‍ത്താവ് ഷുഐബ് മാലിക്ക് അടക്കമുള്ള 11 പാക് താരങ്ങള്‍ അണിനിരക്കുമ്പോള്‍ സാനിയ ആരുടെ കൂടെ നില്‍ക്കുമെന്നത് ഏപ്പോഴും ചര്‍ച്ചാ വിഷയവുമാണ്. എന്തായാലും ആരാധകരെയെല്ലാം ആവേശത്തിലാക്കുന്ന പ്രതികരണവുമായാണ് സൂപ്പര്‍താരം രംഗത്തെത്തിയത്.

ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ അഭിനന്ദിക്കുന്നുവെന്ന് ട്വിറ്ററിലൂടെയാണ് സാനിയ പ്രതികരിച്ചത്. ഇന്ത്യ ക്രിക്കറ്റില്‍ പരാജയപ്പെട്ടെങ്കിലും ഹോക്കിയില്‍ പാകിസ്ഥാനെതിരെ വിജയിച്ചു. ഇന്ത്യന്‍ ടീമിനും പാകിസ്ഥാന്‍ ടീമിനും അഭിനന്ദനങ്ങള്‍. സ്‌പോര്‍ട്‌സ് എപ്പോഴും എല്ലാവരെയും തുല്ല്യരാക്കുന്നുവെന്നും സാനിയ കുറിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 180 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം നേടുകയും ചെയ്തപ്പോള്‍ ഹോക്കിയില്‍ പാകിസ്ഥാനെതിരെ 71 ന്റെ വിജയമായിരുന്നു ഇന്ത്യയ്ക്ക്. എന്തായാലും സാനിയയുടെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News