തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി; കുംബ്ലെയ്‌ക്കെതിരെ വാളെടുത്ത് കോഹ്‌ലി

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ടുകള്‍. തോല്‍വിയുടെ ഉത്തരവാദിത്തം പരിശീലകന്‍ അനില്‍കുംബ്ലെയ്‌ക്കെതിരെ കോഹ്ലി പടയൊരുക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇരുവരും തമ്മില്‍ പടലപിടക്കം വ്യക്തമായിരുന്നെങ്കിലും പാക്കിസ്ഥാനെതിരായ തോല്‍വീ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരുന്നതിനോട് കോഹ്‌ലി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തോല്‍വിക്ക് പിന്നാലെ കുംബ്ലെ തുടരുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ നായകന്‍. ഇതോടെ ബി സി സി ഐയും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരും പ്രതിസന്ധിയിലായി.

നായകനും പരിശീലകനും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ബി സി സി ഐ നേരത്തെ ഇടപെട്ടിരുന്നെങ്കിലും കാര്യങ്ങള്‍ ശരിയാക്കാനായിട്ടില്ല. കുംബ്ലെയ്ക്ക് കീഴില്‍ ടീം നേട്ടം കൈവരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ഒറ്റയടിക്ക് ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ ടീമിനും നായകനും താല്‍പ്പര്യമില്ലാത്ത പരിശീലകനെ മുന്‍നിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആശങ്ക.

അതേസമയം തോല്‍വിക്ക് പിന്നാലെ കോഹ്‌ലിക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നായകന്റെ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായെന്നാണ് വിമര്‍ശനങ്ങള്‍. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയം ഇന്ത്യന്‍ ടീമിന്റെ സുഗമമായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നുറപ്പാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News