മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശ മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി; ശുപാര്‍ശ എല്ലാ ജീവനക്കാര്‍ക്കും ബാധകം

ദില്ലി: പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട മജീദിയ വേജ് ബോര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി. സാമ്പത്തിക ശേഷിയില്ലെന്ന പേരില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ലെന്നും സ്ഥിരംകരാര്‍ ജീവനക്കാര്‍ എന്ന വ്യത്യാസം ഇല്ലാതെ ശുപാര്‍ശ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ഉള്‍പ്പടെയുള്ള വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് പാലിക്കാത്ത മാധ്യമയുടമകളുടെ നിലപാട് ധിക്കാരപരമാണെന്ന് കോടതി വിമര്‍ശിച്ചു. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന മാധ്യമസ്ഥാപന ഉടമകളുടെ വാദം കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News