
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ വന്‍പരാജയത്തിന് പിന്നാലെ വിവാദത്തിന് തിരികൊളുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്വീറ്റ്. ഫൈനല്‍ പരാജയത്തിന് കാരണം ടീമിലെ അംഗം തന്നെയാണെന്ന ആരോപണമാണ് ഹാര്‍ദ്ദിക് ഉയര്‍ത്തിയിരിക്കുന്നത്.
വിവാദട്വീറ്റ് ഇങ്ങനെ: ‘കൂട്ടത്തിലെ ഒരാള്‍ തന്നെയാണ് ടീമിനെ ചതിച്ചത്. എന്തിന് മറ്റുള്ളവരെ പറയണം’. ട്വീറ്റ് വൈറലായതോടെ താരം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് പിന്‍വലിച്ചു. സഹതാരങ്ങളായ രവീന്ദ്ര ജഡേജയേയും ജസ്പ്രീത് ബുംറെയേയും ലക്ഷ്യമിട്ടുള്ളതാണ് താരത്തിന്റെ ട്വീറ്റ് എന്നാണ് കായികലോകം വിലയിരുത്തുന്നത്.
ജഡേജയുമായുള്ള ആശയക്കുഴപ്പമായിരുന്നു ഫൈനല്‍ മത്സരത്തില്‍ തിളങ്ങി നിന്ന പാണ്ഡ്യയുടെ റണ്ണൗട്ടിന് കാരണമായത്. ഇതും ആരോപണത്തിന് ശക്തി പകരുന്നു. പാണ്ഡ്യയുടെ ഔട്ടിന് കാരണക്കാരനായത് ജഡേജയാണെന്ന് ആരോപിച്ച്, സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസിക്കാന്‍ വക നല്‍കിയത് ഹാര്‍ദിക്കിന്റെ പ്രകടനമായിരുന്നു. 32 പന്തില്‍ നിന്നും റെക്കോര്‍ഡ് വേഗത്തില്‍ പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 43 പന്തില്‍ നിന്നും 76 റണ്‍സെടുത്ത താരം ആറ് സിക്‌സറുകളും നേടി. ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറിയിലെത്തുന്ന താരം എന്ന റെക്കോര്‍ഡും താരത്തെ തേടിയെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here