‘മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികള്‍’; എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി അന്ന് പറഞ്ഞത്

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിന്റെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്നും ഇവര്‍ക്ക് ഒരു മേഖലയിലും പ്രത്യേകാവകാശങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് കോവിന്ദിന്റെ നിലപാട്.

ബിജെപിയുടെ ഔദ്യോഗിക വക്താവായി ചുമതലയേറ്റ ശേഷം 2010ല്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോവിന്ദ് നിലപാട് വ്യക്തമാക്കിയത്.

പരിവര്‍ത്തിത മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നിശ്ചിത സംവരണം നല്‍കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. സിക്ക് വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ അവകാശങ്ങള്‍ നേടിയതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്നാണ് രാംനാഥ് അന്ന് പറഞ്ഞത്.

ഭാഷാമത ന്യൂനപക്ഷങ്ങളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 15 ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് രംഗത്തുവന്നതായിരുന്നു രാംനാഥ് കോവിന്ദ്.

ഇന്നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷ പ്രഖ്യാപിച്ചത്.
ബിജെപിയുടെ ദേശീയ വക്താവ്, സുപ്രീംകോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനും, ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here