മഴ കുറവ് ലഭിച്ചത് പാലക്കാട് ജില്ലയില്‍; കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ ഇതുവരെ കാലവര്‍ഷം ഏറ്റവും കുറവ് ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാളും കുറഞ്ഞ മഴയാണ് പാലക്കാട് ഇതുവരെ ലഭിച്ചത്. മഴ കുറഞ്ഞതോടെ പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വെള്ളം നിറഞ്ഞ് പച്ചപ്പട്ടണിഞ്ഞ് നില്‍ക്കേണ്ട പാടങ്ങള്‍ ഭൂരിഭാഗവും വരണ്ടുണങ്ങി നില്‍ക്കുകയാണ്. നല്ല മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിലം ഉഴുതുമറിച്ച് വിത്തിറക്കിയെങ്കിലും കര്‍ഷകരുടെ സ്വപ്നങ്ങള്‍ ഇങ്ങനെ വാടിനില്‍ക്കുകയാണ്. പൂര്‍ണ്ണമായും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ ആശ്രയിച്ചാണ് പാലക്കാട് ജില്ലയിലെ ഒന്നാം വിള നടക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ കളപറിച്ച് വളം ചെയ്യാനാവാതെ ആദ്യം വിതച്ച ഭൂരിഭാഗം കൃഷിയും നശിച്ചു. പാടങ്ങളോട് ചേര്‍ന്ന് കുഴല്‍ കിണര്‍ കുത്തി അതില്‍ നിന്ന് വെള്ളം പാടത്തേക്കെത്തിച്ചാണ് പല കര്‍ഷരും കൃഷി നിലനിര്‍ത്തുന്നത്. എന്നാല്‍ ഇത്തരം ജലസേചന സൗകര്യങ്ങളില്ലാത്ത ചെറുകിട കര്‍ഷകര്‍ ഒന്നാം വിള ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

ഒരാഴ്ചക്കം ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ ഇത്തവണ നെല്ലുത്പാദനം 50ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്. ജൂണ്‍ 1 മുതല്‍ 19 വരെ പാലക്കാട് ജില്ലയില്‍ ശരാശരി ലഭിച്ച മഴ 153 മില്ലിമീറ്ററാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 400 മില്ലിമീറ്ററിന് മുകളില്‍ മഴ പാലക്കാട് ലഭിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴയകന്ന് നിന്നാല്‍ കടുത്ത പ്രതിസന്ധിയുടെ നാളുകളായിരിക്കും കര്‍ഷകരെ കാത്തിരിക്കുന്നത്.

വിളയിറക്കാതെ മാറി നിന്ന് കര്‍ഷകര്‍

പൂര്‍ണ്ണമായും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ആശ്രയിക്കുന്ന ഒന്നാം വിളയിറക്കാതെ മാറി നില്‍ക്കുകയാണ് ഭൂരിഭാഗം കര്‍ഷകരും. മഴയെത്തുമെന്ന പ്രതീക്ഷയില്‍ വേനലവസാനം വിത്തിറക്കിയെങ്കിലും പലയിടങ്ങളിലും കളനിറഞ്ഞ് കൃഷി നശിച്ച് വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഈ പാടങ്ങള്‍ വീണ്ടും ഉഴുതുമറിച്ച് മഴയെത്തുമെന്ന പ്രതീക്ഷയില്‍ വീണ്ടും വിത്തിറക്കാനുള്ള നശിച്ച പാടങ്ങളില്‍ വീണ്ടും ഉഴുതുമറിച്ച് ഒരിക്കല്‍ കൂടി വിത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളമുപയോഗിച്ചാണ് പലരും പാടം നനയ്ക്കുന്നത്. എന്നാല്‍ ഈ സൗകര്യമില്ലാത്ത ഭൂരിഭാഗം വരുന്ന ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. നേരത്തെ വിത്തിറക്കിയവര്‍ക്ക് മഴ ലഭിക്കാത്തതിനാല്‍ കളകൂടി കൃഷി പൂര്‍ണ്ണമായും നശിച്ചു. അതിനാല്‍ വീണ്ടും പാടങ്ങള്‍ ഉഴുതുമറിച്ച് ഒരിക്കല്‍ കൂടി വിത്തിറക്കാനുള്ള ശ്രമത്തിലാണ്.

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭിച്ച മഴയൊഴിച്ചു നിര്‍ത്തിയാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് പാലക്കാട് മഴ ലഭിച്ചത്. ജൂണ്‍ 1 മുതല്‍ ജൂണ്‍ 15 വരെ മില്ലി മീറ്റര്‍ മഴയാണ്. മഴയെ മാത്രം ആശ്രയിച്ച് ഒന്നാം വിള നെല്‍കൃഷി നടത്തിയിരുന്ന കര്‍ഷകരുടെ മനസ്സില്‍ ആദിയാണ്. നിലം ഉഴുതു മറിച്ച് വിത്തെറിഞ്ഞെങ്കിലും പാടങ്ങള്‍ വറ്റി വരണ്ടു കിടക്കുകയാണ്. മഴ ലഭിക്കാത്തതിനാല്‍ കള നിറഞ്ഞ് കൃഷി നശിച്ചതിനാല്‍ വീണ്ടും പാടങ്ങള്‍ ഉഴുതു മറിച്ച് കൃഷിയിറക്കുന്ന കര്‍ഷകരുമുണ്ട്. നിലം ഉഴുതു മറിച്ച് മഴ ലഭിക്കാത്തതിനാല്‍ പല കര്‍ഷകരും കൃഷിയിറക്കാതെ മഴ കാത്തിരിക്കുകയാണ്. വര്‍ഷ കാലമായിട്ടും കുഴല്‍ കിണര്‍ വഴി പാടം നനച്ച് കൃഷിയിറക്കുകയാണ് ചില കര്‍ഷകര്‍, എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഈ സൗകര്യമില്ലാത്തതിനാല്‍ പാടം ഉഴുതുമറിച്ച് മഴയുടെ വരവിനായി കാത്തിരിക്കുകയാണ്.

ഒരാഴ്ചക്കം മഴ ലഭിച്ചില്ലെങ്കില്‍ ഇത്തവണ വിളവിറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മഴക്കുറവിനെ തുടര്‍ന്ന് ഡാമുകളിലും ജലനിരപ്പ് പതിവില്‍ നിന്നും കൂടുതല്‍ താഴ്ന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News