ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലത്ത് പട്ടാമ്പിയിലെ ഈ വെളിച്ചപ്പാട് വ്യത്യസ്തന്‍; ഇഫ്ത്താര്‍ വിരുന്നൊരുക്കി ശ്രദ്ധേയനായി രാജേന്ദ്ര പ്രസാദ്

പാലക്കാട്: റംസാന്‍ മാസത്തില്‍ മതേതര ഇഫ്ത്താര്‍ വിരുന്നൊരുക്കി വെളിച്ചപ്പാട് ശ്രദ്ധയനാവുന്നു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വെളിച്ചപ്പാടായ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് വിഐപി സ്ട്രീറ്റ് കൂട്ടായ്മ ഇഫ്ത്താര്‍ വിരുന്നൊരുക്കിയത്.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഏറ്റവും തിരക്കേറിയ വെളിച്ചപ്പാടാണ് രാജേന്ദ്ര പ്രസാദ്. ഒട്ടുമിക്ക ദിവസങ്ങളിലും വെളിച്ചപ്പാടിന്റെ ജീവിതം മലബാറിലെ ക്ഷേത്രങ്ങളിലാണ്. ക്ഷേത്രാചാര തിരക്കുകള്‍ക്കെല്ലാം താല്ക്കാലിക വിരാമം. വെളിച്ചപ്പാടിപ്പോള്‍ മറ്റൊരു തിരക്കിലാണ്. നാട്ടില്‍ മതേതര ഇഫ്ത്താര്‍ സംഘടിപ്പിക്കുന്ന തിരക്കില്‍.

ഗ്രാമത്തിലെ അടുത്ത സുഹൃത്തുക്കളില്‍ പലരും മുസ്ലിംങ്ങളാണ്. വീട് സ്ഥിതിചെയ്യുന്ന വിഐപി സ്ടീറ്റിലെ സുഹൃത്തുക്കള്‍ ജാതി മതഭേദമന്യേ പണ നല്കി സഹായിച്ചു. ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തത് നിരവധി പേര്‍.

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും വര്‍ഗീയത പടരുന്ന കാലമാണിത്. ദൈവപ്രീതിക്ക് മാത്രമല്ല, വര്‍ഗീയതയുടെ വേലിക്കെട്ടുകള്‍ മുറിച്ചുമാറ്റാന്‍ കൂടി വേണ്ടിയുളളതാണ് തന്റെ കൈയിലെ വാളെന്ന് ഈ വെളിച്ചപ്പാട് പ്രഖ്യാപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News