
മലപ്പുറം: പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ മലപ്പുറത്ത് ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. വൃത്തി ഹീനമായി കണ്ടാല്‍ പിഴ മല്‍കേണ്ടിവരും. വെള്ളം കെട്ടി നില്‍ക്കുന്നതോ അഴുക്കുവെള്ളമോ കണ്ടാല്‍ സ്ഥലത്തുവെച്ച് പിഴ ഈടാക്കാനാണ് തീരുമാനം. 13 സംഘങ്ങളായാണ് പരിശോധന.
ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് വേങ്ങരയിലാണ്. ഇതേത്തുടര്‍ന്നാണ് പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും തോട്ടങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടിയ്ക്കാന്‍ ജില്ലാ പഞ്ചായത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്ത്യത്തിന്റെ ഭാഗമായി നിയമിച്ച ആശാവര്‍ക്കര്‍മാരുടെ കുറവ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളെ ബാധിച്ചു.
അതേസമയം, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ജില്ലയിലെ ആശുപത്രികളിലുണ്ട്. ഡങ്കി ബാധിച്ച രണ്ടുപേരുള്‍പ്പെടെ എട്ടുപേരാണ് ജില്ലയില്‍ പനിബാധിട്ട് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here