പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നവരെ സഹായിക്കാനായി ഡിവൈഎഫ്‌ഐ

പത്തനംതിട്ട: അസുഖവുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നവരെ സഹായിക്കാനായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പനി സഹായ കേന്ദ്രം ആരംഭിച്ചു. 50 ഓളം വളണ്ടിയര്‍മാരാണ് ദിവസവും പനി സഹായ കേന്ദ്രത്തിലുണ്ടാവുക. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയ്ക്കാണ് പനി സഹായ കേന്ദ്രത്തിന്റെ ചുമതല.

മഴക്കാലത്ത് നാട് പനിച്ചു വിറക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ് ഒരു കൈ സഹായവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പനി സഹായ കേന്ദ്രം ആരംഭിച്ചത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചൂടുവെള്ളം, ചുക്കു കാപ്പി തുടങ്ങിയവ നല്‍കുകയും രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണുന്നതിനും മരുന്നു വാങ്ങുന്നതിനും മറ്റും സഹായിക്കുന്നതിനായി 50 ഓളം വളണ്ടിയര്‍മാരാണ് ദിവസവും പനി സഹായ കേന്ദ്രത്തിലുണ്ടാവുക.

ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയ്ക്കാണ് പനി സഹായ കേന്ദ്രത്തിന്റെ ചുമതല. ആയിരക്കണക്കിന് പേര്‍ എത്തുന്ന ആശുപ്ത്രിയും പരിസരവും എല്ലാ ദിവസവും വൈകീട്ട് വളണ്ടിയര്‍മാര്‍ വൃത്തിയാക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് നിലവില്‍ ഡിവൈഎഫ്‌ഐയുടെ പനി സഹായ കേന്ദ്രമുള്ളത്. ഈ മാസം അവസാനത്തോടെ ജില്ലയിലെ മറ്റ് ആശുപത്രികളിലും സേവനം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News