ശ്രീചിത്രയിലെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം; അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ ആലോചന

തിരുവനന്തപുരം: ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഏഴാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ അനിശ്ചതകാല പണിമുടക്ക് ആരംഭിക്കുന്നതിലും ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. അതേസമയം, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടറുടെ ഏകാധിപത്യ നിലപാടുകള്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക അമര്‍ഷത്തിനും കാരണമായിട്ടുണ്ട്.

ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ മാനേജ്‌മെന്റ്, തൊഴിലാളി വിരുദ്ധനയങ്ങള്‍ സ്വീകരിച്ചിട്ട് നാളുകള്‍ ഏറെയായിരിക്കുന്നു. സഹിയ്ക്കാവുന്നതിലും അപ്പുറമായതിനാലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതാണ് ഇവിടത്തെ ജീവനക്കാര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഏഴാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തിയ ജീവനക്കാരുടെ സംഘടന, അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതും ആലോചിക്കുകയാണ്.

ആശുപത്രി ഗവേണിംഗ് ബോര്‍ഡി തീരുമാനങ്ങള്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ആശാ കിഷോര്‍ അട്ടിമറിക്കുകയാണ്. ഡയറക്ടറുടെഏകപക്ഷീയമായ നിലപാടിനെതിരെ ഡോക്ടര്‍മാരും നഴ്‌സുമാരും അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നു. ഡയറക്ടറുടെ തീരുമാനങ്ങള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവരെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഡയറക്ടറുടെ നയങ്ങള്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതിനും കാരണമായി.

ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫിനോട് കയര്‍ത്തുസംസാരിച്ചത് പരാതിയ്ക്കും ഇടവെച്ചിരിക്കുകയാണ്. വലിയ രീതിയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഉയര്‍ന്നിരിക്കുന്നത് എന്നതും ഡോക്ടര്‍മാരും നഴ്‌സിംഗ് സ്റ്റാഫുകളും സമ്മതിക്കുന്നുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ നല്ലൊരു ചികില്‍സാ കേന്ദ്രമാകും സമരങ്ങളുടെ വേലിയേറ്റത്തിന് സാക്ഷ്യം വഹിക്കേണ്ടിവരിക എന്നതും ബഹുഭൂരിപക്ഷം ജീവനക്കാരും സമ്മതിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News