ബാലുവിനും ധര്‍മ്മജനുമൊപ്പമുള്ള അഭിനയം; ഹണി റോസ് പറയുന്നു

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നടി ഹണി റോസ് തിരികെ എത്തുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്’. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ ചിത്രത്തിലൂടെ പറയുന്നത്. പ്രധാനകഥാപാത്രങ്ങളായ റൊമാരിയോ, യൂദാസ്, ആത്മാറാം, റിയാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ്. ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


ചങ്ക്‌സിനെക്കുറിച്ച് ഹണി പറയുന്നത് ഇങ്ങനെ:
”ചങ്ക്‌സില്‍ വെറൈറ്റിയുള്ള ഒരു ക്യാരക്ടര്‍ തന്നെയാണ് എന്റേത്. ന്യൂ ജനറേഷന്‍ അഭിനേതാക്കള്‍ക്കൊപ്പം ഒരു വേഷം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് ഗണപതിയും വൈശാഖും ബാലുവും ധര്‍മ്മജന്‍ ചേട്ടനും ഒക്കെയാണ്. ഇവരോടൊപ്പം ആദ്യം അഭിനയിച്ചുതുടങ്ങിയ ദിവസം മുതല്‍ എനര്‍ജി ഹൈയായിരുന്നു.”

”ഇത്തരമൊരു ക്യാരക്ടര്‍ ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഞാന്‍ ഈ സിനിമ സൈന്‍ ചെയ്യുന്നത്. വളരെ ബോള്‍ഡായിട്ടുള്ളതും നെഗറ്റീവായിട്ടുള്ളതുമായ കഥാപാത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. ചെയ്തിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ ക്യാരക്ടര്‍ പ്രതീക്ഷിക്കുമ്പോള്‍ നമുക്ക് ടെന്‍ഷനുണ്ട്. കാരണം പ്രതീക്ഷിക്കുന്നതുപോലുള്ളവ വന്നെത്തണമെന്നുമില്ലല്ലോ. ചങ്ക്‌സ് ഒരു ഫുള്‍ ആന്റ് ഫുള്‍ ഫണ്‍ മൂവിയാണ്.”

”ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്‍ജോയ് ചെയ്യാന്‍ കഴിയുന്ന, അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. നല്ലൊരു ലെവലില്‍ എത്താന്‍ സാദ്ധ്യതയുള്ള ഒരു സിനിമയായിരിക്കുമിതെന്ന് എനിക്ക് പ്രതീക്ഷയുമുണ്ട്.”-ഹണി പറയുന്നു.

ലാല്‍, സിദ്ദിക്ക്, ഷെമ്മി തിലകന്‍, അഞ്ജലി, മരീന തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഗംഭീര മേയ്ക്ക് ഓവറിലാണ് ഹണി റോസ് എത്തുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകനും പറഞ്ഞിരുന്നു. ഗ്ലാമര്‍ റോളാണ് ഹണിയുടേത്. അതുകൊണ്ടുതന്നെ ആരാധകരെ ഞെട്ടിക്കുന്നൊരു ലുക്ക് ഈ സിനിമയിലുണ്ട്. ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല’ഒമര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here